മുനമ്പം: ബിജെപിയും യുഡിഎഫും സമരക്കാരെ മണ്ടന്മാരാക്കി; ഐഎൻഎൽ

അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: മുനമ്പത്ത് സമരംചെയ്യുന്നവരെ ബിജെപിയും യുഡിഎഫും വഞ്ചിച്ചതായി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.വഖഫ്‌ബിൽ വന്നിട്ടും നിയമ പോരാട്ടം തുടരുകയെ നിവൃത്തിയുള്ളുവെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന വഞ്ചനക്ക് തെളിവാണ്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗുമെല്ലാം മുനമ്പം നിവാസികളെ മണ്ടന്മാരാക്കുകയായിരുന്നു. വഖഫ് ഭേദഗതി ബിൽ പാസായപ്പോൾ ആഹ്ലാദ നൃത്തം ചവിട്ടിയവരും പ്രധാനമന്ത്രിക്ക് "നന്ദി' പറയാൻ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചവരും കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.









0 comments