എവിടെയാണ് നിൽക്കുന്നത്, എങ്ങോട്ടാണ് പോകേണ്ടത്? തരൂർ വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ
തിരുവനന്തപുരം: മുഖ്യമന്ത്രി പദവി മോഹം പരസ്യമായി പങ്കുവെച്ച ശശി തരൂരിനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉന്നത സ്ഥാനമാനങ്ങൾ കോൺഗ്രസ് പാർടി തരൂരിന് നൽകി. എന്നിട്ടും സംതൃപ്തനല്ല എന്ന് അദ്ദേഹം പറയുന്നതിൽ എന്താണ് അർത്ഥമെന്ന് മുല്ലപ്പള്ളി ചോദിച്ചു.
എവിടെയും തരൂർ ഉറച്ചുനിൽക്കുന്നില്ല. സംഘടനാപരമായ ബോധമില്ലാത്തതുകൊണ്ടായാരിക്കാം അത്. പക്ഷേ എവിടെയാണ് താൻ നിൽക്കുന്നതെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അദ്ദേഹം പാർടിയോട് പറയണം. തരൂരിന് വീര പരിവേഷം നൽകാൻ കോൺഗ്രസ് തയ്യാറല്ല. തരൂർ മറ്റൊരു പാർടിയിലേക്ക് പോകാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് കോൺഗ്രസ് സംയമനം പാലിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു..









0 comments