print edition മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയിലേക്ക് ; രണ്ടാംഘട്ട മുന്നറിയിപ്പ് നൽകും

മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതിനെ തുടർന്ന് തേക്കടി തടാകത്തിൽ ജലനിരപ്പ് ഉയർന്നപ്പോൾ
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയതും മഴ തുടരുന്ന സാഹചര്യത്തിലും ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുന്നു. ജലനിരപ്പ് 138 അടി എത്തിയാൽ തമിഴ്നാട് രണ്ടാംഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകും. ഞായർ രാത്രിയോടെ 138 അടി എത്താനാണ് സാധ്യത. ഞായർ രാവിലെ ആറിന് ജലനിരപ്പ് 137 അടി ആയിരുന്നു.
നവംബർ 30 വരെ തമിഴ്നാടിന് അണക്കെട്ടിൽ 142 അടി വെള്ളം സംഭരിക്കാൻ കഴിയും. ഇതിനാൽ സംഭരണശേഷി പിന്നിടുന്ന സാഹചര്യത്തിലെ ഇടുക്കിയിലേക്കുള്ള സ്പിൽവേ ഷട്ടറുകൾ തുറക്കൂ. കഴിഞ്ഞമാസം 18ന് ജലനിരപ്പ് 137.75 അടി എത്തിയതിനെ തുടർന്ന് സ്പില്‍വേ ഷട്ടറുകൾ ഉയർത്തി ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. ജലനിരപ്പ് റുൾകർവ് പാലിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബർ 26നാണ് ഷട്ടർ അടച്ചത്. മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്.








0 comments