ആരോഗ്യകേന്ദ്രങ്ങൾ

കിഫ്‌ബി ഫണ്ടിൽ നിർമിച്ച വൈക്കത്തെ അമ്മയും കുഞ്ഞും ആശുപത്രി
കോട്ടയം കാലപ്പഴക്കം വന്ന കെട്ടിടങ്ങളിൽനിന്ന് അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായ ഇടങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങൾ. പഴമയുടെ പരിമിതികളെ മറികടന്ന് അതിശയിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ. കൃത്യമായ ഇടപെടലുകളിലൂടെ വികസനം യാഥാർഥ്യമായപ്പോൾ കോട്ടയം കണ്ടത് ചികിത്സാരംഗത്തെ നവയുഗപ്പിറവി. വികസിത രാജ്യങ്ങൾക്ക് തുല്യമായി ജില്ലയിലെ ആരോഗ്യമേഖലയെ മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമം വിജയവീഥിയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രംമുതൽ മെഡിക്കൽ കോളേജുവരെ അടിമുടി മാറിയിരിക്കുന്നു. ജില്ലയിലെ സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത് നിരവധി പദ്ധതികളും. 274 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. ദേശീയ അംഗീകാരങ്ങളിലൂടെ അഭിമാനമുയർത്തിയതാകട്ടെ 17 സ്ഥാപനങ്ങളും. ജില്ലയിലെ സർക്കാർ ആശുപത്രികൾ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.







0 comments