print edition കൊല്ലത്തിന്റെ നൈറ്റ് ലൈഫ്

കൊല്ലത്തെ വി പാർക്കിൽ വോളിബോൾ കളിക്കുന്നവർ
ജിഷ്ണു മധു
Published on Nov 24, 2025, 02:15 AM | 1 min read
കൊല്ലം
കൊല്ലം എസ്എൻ കോളേജ് ജങ്ഷന് സമീപമുള്ള മേൽപ്പാലം ഇപ്പോൾ നഗരത്തിന്റെ തിരക്കിൽ അകപ്പെടാതെ ബീച്ചിലേക്ക് പോകാനും വരാനുമുള്ള മാർഗം മാത്രമല്ല. കാടുമൂടിക്കിടന്ന ഈ പാലത്തിന്റെ അടിഭാഗം ലഹരി വിൽപ്പനയുടെയും ഉപയോഗത്തിന്റെയുമൊക്കെ കേന്ദ്രമായിരുന്നു. എന്നാൽ, ടൂറിസം വകുപ്പ് ‘വി പാർക്ക്’ ആരംഭിച്ചതോടെ സീൻ മാറി. കാൽ കുത്താനാകാത്ത സ്ഥലത്ത് ഇരിപ്പിടം വന്നു. ഇരുൾ മാറി വെളിച്ചം വന്നു. ഒരു സമയം കഴിഞ്ഞാൽ സഞ്ചരിക്കാൻ മടിയുണ്ടായിരുന്ന പാതയോരത്ത് കുട്ടികൾ ഓടിക്കളിച്ചു തുടങ്ങി.
പൊതുമരാമത്ത് വകുപ്പിന്റെ 70 സെന്റിലാണ് ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയത്. 24 മണിക്കൂറും തുറന്നിരിക്കുന്ന പാർക്ക് രാത്രിയിലാണ് സജീവം.








0 comments