print edition തനിനാടൻ 
സഞ്ചാരം

tourism

ഉദയനാപുരം ഖാദി നെയ്ത്തുശാല സന്ദർശിക്കുന്നു

avatar
പി സി പ്രശോഭ്‌

Published on Nov 24, 2025, 02:30 AM | 1 min read

കോട്ടയം

തഴപ്പായ നെയ്യാനും നാടൻ മീൻകറി വയ്‌ക്കാനും ​കള്ളുചെത്താനും പഠിക്കണോ.. മറവൻതുരുത്തിലേക്ക്‌ പോരൂ. വെറും സന്ദർശനമായിരിക്കില്ല, നാടിന്റെ ഉൾത്തുടിപ്പറിഞ്ഞുള്ള തനിനാടൻ സഞ്ചാരമായിരിക്കും. മറവൻതുരുത്ത്‌, വൈക്കം, ഉദയനാപുരം മേഖലകൾ ടൂറിസത്തിൽ പുതിയ മാതൃക തീർത്തിരിക്കുകയാണ്‌.


ന്യൂയോർക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച, ലോകത്ത്‌ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ മറവൻതുരുത്തും വൈക്കവും കുമരകവും ഉൾപ്പെട്ടിരുന്നു. ഇ‍ൗ നേട്ടത്തിലേക്ക്‌ വഴിവെച്ചത്‌, ജനങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുള്ള ഉത്തരവാദിത്വ ടൂറിസമാണ്‌.


മറവൻതുരുത്തിൽ പുലർച്ചെയും വൈകിട്ടും പുഴയിൽ കയാക്കിങ്‌ നടത്താം. തൊട്ടടുത്ത്‌ കൈത്തറി സഹകരണ സംഘത്തിന്റെ നെയ്‌ത്തുശാലയിലെത്തി സ്‌കൂൾ യൂണിഫോമിനുള്ള തുണി നെയ്യാൻ കൂടാം. വീടുകളുടെ മതിലുകളിൽ ചിത്രങ്ങൾവരച്ച്‌ സഞ്ചാരികൾക്കായി ആർട്‌ സ്‌ട്രീറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. വിദേശത്തുനിന്നടക്കം നിരവധിപേരാണ്‌ ഇവിടെയെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home