തുറവൂരിനൊപ്പം മാത്യൂസ് കോലഞ്ചേരി

ജില്ലാ പഞ്ചായത്ത് തുറവൂർ ഡിവിഷൻ സ്ഥാനാർഥി മാത്യൂസ് കോലഞ്ചേരി പാലിശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർഥിക്കുന്നു
കെ ഡി ജോസഫ്
Published on Nov 24, 2025, 02:45 AM | 1 min read
കാലടി
നാൽപ്പതുവർഷമായി ഇടതുപക്ഷത്തിനൊപ്പമുള്ള മാത്യൂസ് കോലഞ്ചേരി വോട്ടർമാർക്കെല്ലാം സുപരിചിതനാണ്. ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ വലിയ പിന്തുണയാണ് പര്യടനത്തിലുടനീളം ലഭിക്കുന്നത്.
ദീർഘകാലം കാലടി ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയംഗം, കാലടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005–-2010 കാലഘട്ടങ്ങളിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പിന്നീട് പ്രസിഡന്റായും നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.
ഞായർ രാവിലെ കറുകുറ്റിയിൽ വോട്ടർമാരെ കണ്ടു. വലിയ സന്തോഷത്തോടെയാണ് എല്ലാവരും സ്ഥാനാർഥിയെ സ്വീകരിക്കുന്നത്. വിജയിക്കുമെന്ന ഉറപ്പും അവർ പങ്കുവയ്‌ക്കുന്നു.
തുറവൂർ പഞ്ചായത്ത്, കറുകുറ്റി പഞ്ചായത്തിലെ പാലിശേരി ഡിവിഷൻ, മൂക്കന്നൂർ പഞ്ചായത്തിലെ താബോർ ഡിവിഷൻ, മഞ്ഞപ്ര പഞ്ചായത്ത്, മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം വെസ്റ്റ് ഡിവിഷൻ, കാലടി പഞ്ചായത്തിലെ മറ്റൂർ ഡിവിഷൻ എന്നിവ ഉൾപ്പെടുന്നതാണ് ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷൻ.








0 comments