വരവേറ്റു, കർഷകരുടെ മണ്ണ്‌

Local Body Election 2025 muvattupuzha

ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷീന മാത്യു 
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ വാേട്ടഭ്യർഥിക്കുന്നു

avatar
പി ജി ബിജു

Published on Nov 24, 2025, 02:45 AM | 1 min read


മൂവാറ്റുപുഴ

കർഷകരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞ്‌ മനസ്സുകൾ കീഴടക്കി ഷീന മാത്യു. ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷീന മാത്യുവിന്‌ പൈനാപ്പിളിന്റെ നാട്ടിൽ ലഭിച്ചത്‌ ഹൃദ്യമായ സ്വീകരണം. പൈനാപ്പിൾ, റബർ കർഷകരുടെയും മറ്റ് സമ്മിശ്ര കൃഷികളുടെയും നാടായ ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകൾ ഉൾപ്പെട്ട ഡിവിഷനിലെ ജനങ്ങൾ പ്രതീക്ഷയോടെ സ്ഥാനാർഥിയെ വരവേറ്റു. തുടർന്ന്‌ ആരാധനാലയങ്ങൾ, മഠങ്ങൾ, വയോജനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലുമെത്തി. കർഷകർ ഉൾപ്പെടെ നാട്ടുകാരെ കണ്ട്‌ വോട്ടഭ്യർഥിച്ചു.


പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെ വ്യാപാര സ്ഥാപനങ്ങളിലും പൈനാപ്പിൾ മാർക്കറ്റിലും വ്യാപാരികളെയും തൊഴിലാളികളെയും കണ്ടു. ഹൃദ്യമായ സ്വീകരണം നൽകിയ തൊഴിലാളികൾ വിജയമാശംസിച്ചു. തുടർന്ന്‌ കല്ലൂർക്കാട് ടൗൺ, ആരക്കുഴ പണ്ടപ്പിള്ളി, തോട്ടക്കര, മൂങ്ങാംകുന്ന്‌ എന്നിവിടങ്ങളിലുമെത്തി.


ആവോലി ഡിവിഷൻ ഉൾപ്പെടുന്നയിടങ്ങളിൽ ജില്ലാപഞ്ചായത്ത് നടപ്പാക്കാത്ത പദ്ധതികൾ വോട്ടർമാർ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കാൻ എൽഡിഎഫിനൊപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചാണ് ഷീന മാത്യു വാേട്ടർമാരെ കണ്ടത്.

ഞായർ രാവിലെ ആരക്കുഴ, പെരുമ്പല്ലൂർ, പെരിങ്ങഴ എന്നിവിടങ്ങളിലെ പള്ളികളിലെത്തി. വള്ളിക്കടയിലും പാലക്കുഴ മൂങ്ങാംകുന്നിലുമെത്തി വോട്ടർമാരെ കണ്ടു.


ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, അടൂപറമ്പ്, ആരക്കുഴ, പണ്ടപ്പിള്ളി, മൂങ്ങാംകുന്ന് എന്നീ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ. 



deshabhimani section

Related News

View More
0 comments
Sort by

Home