print edition യുഡിഎഫ് ദൗർബല്യം സിപിഐ എമ്മിന്റെ തലയിലിടേണ്ട: കെ കെ രാഗേഷ്

കണ്ണൂർ
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളെക്കിട്ടാത്ത ദൗർബല്യം യുഡിഎഫും കോൺഗ്രസും സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ നോക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പട്ടത്തും ആന്തൂരിലും മത്സരിക്കാൻ ആളില്ലാത്തതിനാൽ കോൺഗ്രസ് മത്സരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അത്തരം ദൗർബല്യം മറച്ചുവയ്‌ക്കാൻ ചില മാധ്യമങ്ങളുടെ പിന്തുണയോടെ സിപിഐ എമ്മിനെ പഴിക്കുകയാണ്. ആരെയെങ്കിലും ഭീഷണിപ്പെടുത്തിയാൽ ആരെങ്കിലും പിന്മാറുന്ന കാലമാണോ ഇത്. അതെല്ലാം ഡിജിറ്റൽ തെളിവുകളായി പുറത്തുവരും.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളെ കിട്ടണമെങ്കിൽ മണ്ണിലിറങ്ങി പണിയെടുക്കാൻ കോൺഗ്രസിൽ ആളുവേണം. പ്രതിപക്ഷനേതാവ് അതിനുപറ്റുന്ന ആൾക്കാരെ ഉണ്ടാക്കാൻ നോക്കണം. മുകളിൽ ഏതാനുംപേരെവച്ച് വാട്‌സാപ്പ്, ഇൻസ്‌റ്റാഗ്രാം സന്ദേശവും റീലും ചെയ്‌താൽ രാഷ്ട്രീയ പ്രവർത്തനമാകില്ല. നാട്ടിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നവരുണ്ടായാൽ സ്ഥാനാർഥിയാക്കാനും പിന്തുണയ്‌ക്കാനും കഴിയും.
ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയാവണ്ണിന്റെയും വർഗീയപ്രചാരണം കേട്ട് നിലപാടെടുക്കുന്ന പാർടിയായി മുസ്ലിംലീഗ് മാറി. ജമാഅത്തെ ഇസ്ലാമി– എസ്‌ഡിപിഐവൽക്കരണാമാണ് ഇപ്പോൾ ലീഗിൽ. അതാണ് ആർഎസ്‌എസ് ആക്രമണത്തിന് പലതവണ വിധേയനായ കണ്ണൂരിലെ സിപിഐ എം നേതാവ് പി ഹരീന്ദ്രനെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നതിനുപിന്നിലെന്നും രാഗേഷ് പറഞ്ഞു.







0 comments