മുല്ലപ്പെരിയാർ നാളെ തുറക്കും: രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തും

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ അണക്കെട്ട് നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വെള്ളി രാവിലെ ആറിന് ജലനിരപ്പ് 135 അടിയായിരുന്നു. 136 അടിയാകുമ്പോൾ ഷട്ടറുകൾ ഉയർത്തി ഇടുക്കിയിലേക്ക് വെള്ളമൊഴുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽനിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കലക്ടർ വി വിഗ്നേശ്വരി നിർദേശംനൽകി.
ഇരുപതിലധികം ക്യാമ്പുകൾ സജ്ജമാണ്.









0 comments