45 മീറ്റർ വീതിയിൽ ആറുവരി പാത; ദേശീയപാത നിർമാണം 444 കിലോമീറ്റർ പൂർത്തിയായി: മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത നിർമാണം 444 കിലോമീറ്റർ പൂർത്തിയായി. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടു. ഇത് കേൾക്കുമ്പോൾ ചിലർക്ക് അൽഭുതമാണ്. പണി പൂർത്തീകരിച്ച സ്ഥലങ്ങളിലെല്ലാം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉദാഹരണത്തിന് മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, മലപ്പുറം ജില്ലയിൽ ഒരറ്റത്തുനിന്ന് അങ്ങേ അറ്റത്ത് എത്തണമെങ്കിൽ മൂന്ന് മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ മുക്കാൽ മണിക്കൂർ മതി.
നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്. എന്നാൽ ഇതിനെ എല്ലാ വിധത്തിലും സഹായിക്കുന്നത് സംസ്ഥാന സർക്കാരാണ്. മരങ്ങൾ മുറിച്ചുമാറ്റാൻ, വൈദ്യുതിലൈൻ മാറ്റാൻ, സ്ഥലം ഏറ്റെടുക്കാൻ, തർക്കങ്ങൾ പരിഹരിക്കാൻ, വകുപ്പുകളെ ഏകോപിപ്പിക്കാൻ– ഇതിനെല്ലാം സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നതായി കേന്ദ്രമന്ത്രിയും പറയുകയാണ് ദേശീയ പാത അതോറിറ്റിയും പറയുകയാണ്. സ്ഥലം ഏറ്റെടുക്കാൻ പണം അങ്ങോട്ടു നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് വ്യക്തമാക്കി









0 comments