മുങ്ങിയ കപ്പലിലെ ഇന്ധനം വീണ്ടെടുക്കൽ ; ദൗത്യസംഘത്തിനുള്ള സാധനങ്ങളുമായി മൊണാർക്ക് ഇന്ന് പുറപ്പെടും

കൊല്ലം
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എംഎസ്‌സി എൽസ–മൂന്ന് കപ്പലിലെ വസ്‌തുക്കൾ കണ്ടെടുക്കുന്ന 105 അംഗ സാൽവേജ് സംഘത്തിനുള്ള ഭക്ഷണവും ഇന്ധനവുമായി ഓഫ് ഷോർ മൊണാർക്ക് കപ്പൽ തിങ്കളാഴ്‌ച കൊല്ലത്തുനിന്ന് പുറപ്പെടും.
എൽസ–മൂന്നിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുമായി വെള്ളിയാഴ്‌ച കൊല്ലം തീരത്തെത്തിയതാണ് മൊണാർക്ക്. ഭക്ഷണത്തിന് പുറമെ കുടിവെള്ളവും മൂന്ന് ട്രക്ക് ഡീസലും കൊണ്ടുപോകുന്നുണ്ട്. ശനി ഉച്ചയ്‌ക്കാണ് സാൽവേജ് സംഘം സിംഗപ്പൂരിൽ നിന്നെത്തിയ ഡിഎസ്‌വി സതേൺ നോവ എന്ന ലൈബീരിയൻ കപ്പലിൽ കൊല്ലത്തുനിന്ന് പുറപ്പെട്ടത്.









0 comments