മോട്ടോര്‍ വാഹന വകുപ്പിൽ ഇനി വിർച്വൽ പിആർഒയും

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാനും സേവനം നൽകാനും വിർച്വൽ പിആർഒ സംവിധാനം നിലവിൽവന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുതിയ സംവിധാനം പ്രകാശിപ്പിച്ചു. ഓൺലൈൻ സേവനത്തെക്കുറിച്ചുള്ള വീഡിയോകളും ഇതിൽ ലഭിക്കും.
പിഴകളും മറ്റ് ഫീസും ഓൺലൈനായി അടയ്‌ക്കുന്നതുമുതൽ എംവിഡിയുമായി ബന്ധപ്പെട്ട എല്ലാ സേവനവും ഈ സംവിധാനംവഴി സാധ്യമാകും. പിഡിഎഫ് ഫോർമാറ്റിലുള്ള ഈ വിർച്വൽ പിആർഒ കാർഡ് ആർടിഒ ഓഫീസുകൾ, സമൂഹ മാധ്യമങ്ങൾ എന്നിവ വഴി പ്രചരിപ്പിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി പ്രകാരം കളമശേരി ഗവ പോളിടെക്നിക്, കോഴിക്കോട് വിസ്മയം മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, മലപ്പുറം സ്കില്ലേജ് ഡിജിറ്റൽ അക്കാദമി എന്നിവയുടെ സഹകരണത്തോടയാണ് പദ്ധതി നടപ്പാക്കുക.
ഇതിന്റെ പരിപാലനവും പ്രവർത്തനവുമെല്ലാം ഈ സ്ഥാപനങ്ങൾതന്നെ ചെയ്യും. ക്യൂ ആർ കോഡ് നോക്കി ഫൈൻ അറിയാം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലെത്തും. വാഹനനമ്പർ നൽകിയാൽ ഫൈൻ ഉണ്ടോ എന്നറിയാം. ആവശ്യമെങ്കിൽ ഇ- ചെലാനും അടയ്ക്കാം. ക്യു ആർ കോഡിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
Caption : മോട്ടോർ വാഹനവകുപ്പിന്റെ വിർച്വൽ പിആർഒ









0 comments