ഓണക്കാലത്ത് കൂടൂതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടൂതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡൽഹി, ചെന്നൈ, ബംഗളൂരു, മംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നു കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണം.
മിക്ക ട്രെയിനുകളിലും റിസർവേഷൻ ഇതിനോടകം നിറഞ്ഞു. റെയിൽവേ നാമമാത്രമായ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.









0 comments