മഴക്കാല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചു

തിരുവനന്തപുരം : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 34 അനുസരിച്ച് ദുരന്തഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
മഴക്കാല മുന്നോരുക്കത്തിന്റെ ഭാഗമായി ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും സ്റ്റോറേജ് സെന്റററുകൾ തുറക്കുന്നതിനും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്കാണ് തുക അനുവദിച്ച് ഉത്തരവായത്. ഓരോ ഗ്രാമപഞ്ചായത്തിനും 1,00,000, മുനിസിപ്പാലിറ്റിക്ക് 3,00,000, കോർപ്പറേഷനുകൾക്ക് 5,00,000 എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായിവരുന്ന തുക കണക്കാക്കി ജില്ലാ കളക്ടർമാർ അടിയന്തിരമായി ശുപാർശ സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.









0 comments