വരുന്നു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

തിരുവനന്തപുരം: വർധിച്ചു വരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു. സാങ്കേതിക വൈദഗ്‌ധ്യം നേടിയവരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ചിന് കീഴിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആരംഭിക്കുന്നതിന് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഇതിനായി ഒരു ഐജിപിയും നാലു എസ്‌പിയും 11 ഡിവൈഎസ്‌പിമാരും ഉൾപ്പെടെ 233 തസ്‌തികകൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.









0 comments