മോഹിനിയാട്ടം കൈരളി നൃത്തമെന്നാക്കണം; ആർ എൽ വി രാമകൃഷ്ണൻ

PHOTO: Facebook
ചെറുതുരുത്തി: മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തം എന്നാക്കണമെന്ന് ആർഎൽവി രാമകൃഷ്ണൻ. മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തം എന്നാക്കി മാറ്റി വിവേചനം ഇല്ലാതാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കലാമണ്ഡലം ചരിത്രപുസ്തകങ്ങളിൽ ഇത് നിർദേശിച്ചിട്ടുള്ളതാണ്. ഇതിനുവേണ്ടി സാംസ്കാരിക വകുപ്പും കേരള കലാമണ്ഡലവും മുന്നിട്ടിറങ്ങണമെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേരള കലാമണ്ഡലം പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണെന്നും ചരിത്രത്താളുകളിൽ ഇടം നേടുന്ന പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
മോഹിനിയാട്ടത്തിന്റെ കളരിയിൽ ആദ്യമായി പഠിപ്പിക്കാനെത്തിയത് പുരുഷനാണെന്നും ഇപ്പോൾ ഒരു ആൺകുട്ടി അതേ കളരിയിൽ പഠിക്കാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments