മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി

കോഴിക്കോട് : കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി (മുഹമ്മദ് ആട്ടൂർ)യുടെ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി. രജിത്തിനെയും ഭാര്യ തുഷാരയെയും വ്യാഴാഴ്‌ച കാണാതായിരുന്നു. തുഷാരയുടെ സഹോദരന്റെ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഗുരുവായൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കണ്ടെത്തി.
കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാന്റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷ കയറി പോകുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു. 20 വർഷത്തോളം മാമിയുടെ ഡ്രൈവറായിരുന്ന രജിത്തിനെ ക്രൈംബ്രാഞ്ച് നേരത്തെയും ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ശേഷം തുഷാരയുടെ ഫോൺ പിടിച്ചെടുത്തു. ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ നിർദേശിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.
2023 ആഗസ്‌ത് 21നാണ് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ ഓഫീസിൽനിന്ന് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. സാമ്പത്തിക ഇടപാടുകളാണ് തിരോധാനത്തിന് പിന്നിലെ കാരണമായി ബന്ധുക്കൾ സംശയിക്കുന്നത്.









0 comments