എം കെ കെ ഫൗണ്ടേഷൻ പുരസ്‌കാരം സി എസ് സുജാതയ്ക്ക്

തിരുവനന്തപുരം: എം കെ കെ ഫൗണ്ടേഷൻ എം കാസിംകുഞ്ഞിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ തൊഴിലാളി നേതാവിനുള്ള പുരസ്കാരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിഷേൻ സംസ്ഥാന ജനറൽ സെക്രട്ടറി സി എസ് സുജാതയ്ക്ക്. 11,111രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
എം കാസീം കുഞ്ഞിന്റെ ഓർമദിനമായ 28ന് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഹരിതകർമ സേനാംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിക്കും.









0 comments