കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ

തിരൂർ : പാലക്കാട് മങ്കരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപുഴയിൽ തിരുന്നാവായയിൽ കണ്ടെത്തി. പാലക്കാട് മങ്കര താവളം കൊട്ടിലിൽ വീട്ടിൽ നാസർ (43 )ൻ്റെ മൃതദേഹമാണ് തിരുന്നാവായ ബന്തർ കടവിന് സമീപത്ത് പുഴയിലെ പുൽകാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിക്കാൻ ശ്രമം നടത്തി കയറിൻ്റെ സഹായത്തോടെ പുഴയിലിറങ്ങിയ നാട്ടുകാരനായ യുവാവ് സാഹസികമായ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
ബുധൻ വെളുപ്പിനാണ് വീട്ടുകാരുമായി പിണങ്ങി നാസർ വീടുവിട്ടിറങ്ങിയത്. ഒമാനിൽ പ്രവാസിയായിരുന്ന നാസർ തിരിച്ചു വന്ന് ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത് ബന്ധുക്കളുടെ പരാതിയിൽ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച തൃത്താലയിൽ കണ്ടെത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴൊക്കും കാരണം കരക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.









0 comments