തിരുവനന്തപുരത്ത് നിന്ന് കാണാതായ സ്ത്രീ മരിച്ച നിലയിൽ; ഒരാൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർ ഡാം പരിസരത്ത് നിന്ന് കാണാതായ സ്ത്രീ മരിച്ച നിലയിൽ. തമിഴ്നാട് തിരുനെൽവേലിക്ക് സമീപം ഹൈവേ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് അറുപത്തിയട്ടുകാരിയെ കാണാതായത്.
തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി വിപിൻ രാജ് ആണ് പിടിയിലായത്.
തിങ്കൾ വൈകിട്ടാണ് തിരുനെൽവേലിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം. തുടർന്ന് തിരുനെൽവേലി പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വഴിയിൽ കണ്ട സ്ത്രീയെ ബസ് സ്റ്റാൻഡിലെത്തിക്കാം എന്ന് പറഞ്ഞ് വിപിൻ രാജ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് സ്ത്രീയെ പീഡനത്തിനിരയാക്കിയെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.
പീഡന ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിപിൻ പിടിയിലായത്.









0 comments