ശ്വേതക്കെതിരെ ചിലർ പ്രവർത്തിച്ചത് തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കാനായിരിക്കും: മന്ത്രി സജി ചെറിയാൻ

ശ്വേതാ മേനോൻ, സജി ചെറിയാൻ
തിരുവനന്തപുരം: 'അമ്മ' സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനായിരിക്കാം ചിലർ ശ്വേതാ മേനോനെതിരെ പ്രവർത്തിച്ചതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വളരെ ബോൾഡായ, മികച്ച നടിയാണ് ശ്വേത. അവർ സമ്പത്തിനുവേണ്ടി തെറ്റായകാര്യങ്ങൾ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കില്ല. ശ്വേതക്കെതിരായ കേസ് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
സിനിമാ രംഗത്ത് പരസ്പരം യോജിച്ച് കാര്യങ്ങൾ കൊണ്ടുപോകണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചത് അതിന്റെ ഭാഗമായാണ്. ഈ യോജിപ്പൊന്നും പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.









0 comments