നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കും, ഇവിടെ തൊഴിലെടുക്കും, സർക്കാർ ഒപ്പമുണ്ടാകും; സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്വപ്ന പദ്ധതി

p rajeev.
വെബ് ഡെസ്ക്

Published on Nov 09, 2025, 07:22 PM | 2 min read

കൊച്ചി: കളമശ്ശേരിയിൽ തയ്യാറാകുന്ന സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്വപ്ന പദ്ധതികളിലൊന്നാണെന്നും 100 കോടി രൂപ ചിലവിൽ ഇത് നടപ്പിലാക്കാൻ മുന്നോട്ടുവന്ന ബിപിസിഎല്ലിനെ ഹാർദ്ദമായി അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായും മന്ത്രി പി രാജീവ്.


ഈ നൈപുണ്യമുള്ള ചെറുപ്പക്കാരെ യാതൊരു മുടക്കവുമില്ലാതെ വിതരണം ചെയ്യാൻ കഴിയും വിധത്തിൽ നമ്മുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മന്ത്രി കുറിച്ചു.


പോസ്റ്റിന്റെ പൂർണ രൂപം:

"കളമശ്ശേരിയിൽ ഉയരാൻ പോകുന്ന ഈ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഞങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നാണ്. 100 കോടി രൂപ ചിലവിൽ ഈ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന ബിപിസിഎല്ലിനെ ഹാർദ്ദമായി അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.



ലോകം ഏറ്റവും ആധുനികമായ വ്യവസായങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ ആവശ്യപ്പെടുന്നത് അതിനനുസരിച്ചുള്ള നൈപുണ്യമുള്ള ചെറുപ്പക്കാരെയാണ്. ഈ നൈപുണ്യമുള്ള ചെറുപ്പക്കാരെ യാതൊരു മുടക്കവുമില്ലാതെ വിതരണം ചെയ്യാൻ കഴിയും വിധത്തിൽ നമ്മുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നത്.


തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്‌തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഇതിനായി പ്രതിവർഷം 10 കോടി രൂപ വീതം ബിപിസി എൽ ചെലവഴിക്കും. മൂന്ന് മുതൽ ആറ് മാസം വരെയുള്ള കോഴ്സുകൾക്കായി ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30ലക്ഷം രൂപയാണ് ചെലവഴിക്കുന്നത് എന്നറിയുമ്പോൾ മനസിലാക്കാം എത്രമാത്രം ശ്രദ്ധയോടെയും അർപ്പണബോധത്തോടെയുമാണ് നമ്മുടെ കുട്ടികൾക്കായി ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഈ ഘട്ടത്തിൽ ഒരു വർഷം 1600 വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം സാധ്യമാക്കി നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ തൊഴിലെടുക്കാനുള്ള അവസരം ഞങ്ങളോരുക്കും.


ടിസിസി കൈമാറിയ നാല് ഏക്കർ ഭൂമിയിൽ ഒരുങ്ങുന്ന ഈ ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കാൻ പോകുന്നത്. അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെൻറ് ആൻ്റ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആന്റ് എൻവിയോൺമെൻറ് മാനേജ്മെൻറ്, മീഡിയ ആൻ്റ് എൻ്റർടെയ്ൻമെൻ്റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ ഉണ്ടായിരിക്കും. നൈപുണി വികസന രംഗത്തുള്ള അസാപ്, എൻ.ടി.ടി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.


നമ്മുടെ കുട്ടികൾ ഇവിടെപ്പഠിക്കും.. ഇവിടെ തൊഴിലെടുക്കും.. സർക്കാർ ഒപ്പമുണ്ടാകും.."



deshabhimani section

Related News

View More
0 comments
Sort by

Home