ഗവർണറുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

തൃശൂർ: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർ പങ്കെടുക്കുന്ന കേരള കാർഷിക സർവകലാശാലയുടെ ബിരുദ ദാന ചടങ്ങളിൽ മാധ്യമങ്ങൾക്ക് വിലക്ക്. വ്യാഴാഴ്‌ച തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടിയിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതുമാണ് വിലക്ക് ഏർപെടുത്തിയത്.
രാജ് ഭവനിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരിപാടി റിപ്പോർട് ചെയ്യാനുള്ള മാധ്യമങ്ങളുടെ എണ്ണത്തിലും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. പത്ര– ദൃശ്യ മാധ്യമങ്ങൾക്ക് അടക്കം 25 മാധ്യമ പ്രവർത്തകർക്ക് മാത്രമേ പ്രവേശനം അനുവദിക്കുവെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
0 comments