കണ്ണപുരത്ത് വീടിനുള്ളിൽ സ്ഫോടനം; ഒരാള്‍ മരിച്ചു. ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

Representative Image
കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി പുലർച്ചെ പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ പൊടിക്കുണ്ട് വീട്ടിലുണ്ടായ സ്ഫോടനത്തിലെ പ്രതിയാണ് അനൂപ്. അന്നുണ്ടായ സ്ഫോടനത്തിലും ഒരാൾ മരിച്ചിരുന്നു. കോൺഗ്രസ് അനുഭാവിയാണ് അനൂപ്.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പടക്ക നിർമാണത്തിനിടെയാണോ ബോംബ് നിർമാണത്തിനിടെയാണോ അപകടമുണ്ടായത് എന്ന വിവരം പുറത്തുവന്നിട്ടില്ല. വീട് പൂർണമായും തകർന്നു. ചുറ്റുമുള്ള വീടുകൾക്കു കേടുപാടുണ്ടായി. ഉഗ്രശബ്ദം കേട്ട് പ്രദേശവാസികൾ വീട്ടിലെത്തുമ്പോൾ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്.
കണ്ണൂർ കമീഷണർ സംഭവസ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽനിന്ന് പുറത്തെടുത്തു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.









0 comments