കഞ്ചാവുകേസിലെ പ്രതികൾ കെഎസ്‌യു ; മനോരമയുടെ കരുതൽ; മാതൃഭൂമിയുടെ തലോടൽ

തിരുവനന്തപുരം : കളമശേരി പോളിടെക്‌നിക്കിൽ കഞ്ചാവുമയി പിടിയിലായവർ കെഎസ്‌യു നേതാക്കളാണെന്നത് വ്യക്തമായതോടെ ‘കരുതൽ’നൽകി മാധ്യമങ്ങൾ. എസ്‌എഫ്‌ഐയെ കരിവാരിത്തേച്ച് വാർത്ത കൊടുക്കുകയും എസ്‌എഫ്‌ഐ പിരിച്ചുവിടണമെന്ന് കോൺഗ്രസ് നേതാക്കളെക്കൊണ്ട് പ്രസ്‌താവനയിറക്കിക്കുകയും ചെയ്‌ത മാധ്യമങ്ങളാണ് പ്രതികൾ കെഎസ്‌യുക്കാരായതോടെ തലോടലുമായി ഇറങ്ങിയത്.
കളമശേരി പോളി ടെക്‌നിക്കിൽ കഞ്ചാവ് പിടികൂടിയദിവസം ദൃശ്യമാധ്യമങ്ങൾ എസ്‌എഫ്‌ഐയെ പ്രതിസ്ഥാനത്തുനിർത്തി. അടുത്തദിവസം വലതുപത്രങ്ങൾ ഇതേറ്റെടുത്തു. എസ്‌എഫ്‌ഐ നേതാവ് പിടിയിലായെന്ന് മനോരമയും മാതൃഭൂമിയും വാർത്ത നൽകി.
ഇതേറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. രണ്ടാം ദിവസമായപ്പോൾ സത്യം പുറത്തുവന്നു. ഒരുകിലോയിലേറെ കഞ്ചാവും തൂക്കാനുള്ള ത്രാസും പിടികൂടിയത് കെഎസ്‌യു നേതാവിന്റെ മുറിയിൽനിന്ന്. ജയിലിലുള്ളത് മൂന്നു കെഎസ്‌യു നേതാക്കൾ. കെഎസ്‌യു നേതാവും മുൻ യൂണിറ്റ് സെക്രട്ടറിയുമാണ് കഞ്ചാവ് ഹോസ്‌റ്റലിൽ എത്തിച്ചത്. ഇതെല്ലാം മറച്ചുവച്ചു.
ഞായറാഴ്‌ചയും മനോരമയ്‌ക്കും മാതൃഭൂമിക്കും കഞ്ചാവു തന്നെയായിരുന്നു പ്രധാനവർത്ത. കഴിഞ്ഞദിവസം എസ്‌എഫ്‌ഐയെ ആക്രമിച്ച് വാർത്ത സൃഷ്‌ടിച്ചവർ സന്മാർഗപാതയിലെത്തി. എന്നാലും വാർത്തയിലെവിടെയും ജയിലിലുള്ളവർ കെഎസ്‌യു നേതാക്കൾ എന്നില്ല. എന്നാൽ കേസിൽ പെട്ടതിനാൽ അഭിരാജ് എന്ന വിദ്യാർഥിയെ എസ്‌എഫ്‌ഐയിൽനിന്ന് പുറത്താക്കിയത് പ്രത്യേകം തലക്കെട്ടിൽ നൽകി.









0 comments