മങ്കൊമ്പിന് അന്ത്യാഞ്ജലി; വിട നല്‍കി സാംസ്‌കാരിക കേരളം

കൊച്ചി: ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണന് വിട നല്‍കി സാംസ്‌കാരിക കേരളം. നൂറുകണക്കിണ് ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരെത്തി. എറണാകുളം ടൗൺഹാളിലും തൈക്കൂടത്തെ വസതിയിലും പൊതുദർശനത്തിനുശേഷം സംസ്ഥാനബഹുമതികളോടെ സംസ്‌കാരം നടത്തി.
മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽനിന്ന് രാവിലെ ഒമ്പതിന് മൃതദേഹം പ്രത്യേകവാഹനത്തിൽ ടൗൺഹാളിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി എഡിഎം വിനോദ്‌രാജ്, വ്യവസായമന്ത്രി പി രാജീവിനുവേണ്ടി ഡെപ്യൂട്ടി കലക്ടർ കെ മനോജ്‌കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, ഗായകൻ കെ ജെ യേശുദാസിനുവേണ്ടി എസ് എൻ സ്വാമി തുടങ്ങി സിനിമാ, സാഹിത്യ, രാഷ്ട്രീയ സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മങ്കൊമ്പിന് ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തൈക്കൂടത്തെ വീട്ടിലെത്തിച്ചു. വൈകീട്ടോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യം.









0 comments