മഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 97 വർഷം കഠിന തടവ്

മഞ്ചേരി: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. വാഴക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 52കാരനെ മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.
2024 മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം. വാഴക്കാട് ഇന്‍സ്പെക്ടറായ കെ രാജന്‍ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 17 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെൻട്രൽ ജയിലിലേക്കയച്ചു.









0 comments