ബൈക്ക് ഇടിച്ച് പരിക്കേറ്റ വഴിയാത്രികൻ മരിച്ചു

SHOOLAPANIACCIDENT
വെബ് ഡെസ്ക്

Published on Jul 05, 2025, 09:10 PM | 1 min read

നെല്ലായി: ബൈക്ക് ഇടിച്ച് പരിക്കേറ്റ വഴിയാത്രികനായ മുൻ അധ്യാപകൻ മരിച്ചു. വൈലൂർ വടക്കേ വാരിയത്ത് ശൂലപാണി വാര്യർ (കൊച്ചനിയൻ -80) ആണ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച പകൽ 2 മണിയോടെയാണ് മരണം.


ശനിയാഴ്ച രാവിലെ നെല്ലായി സെന്ററിൽ ആയിരുന്നു അപകടം. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ ആയിരുന്നു. സംസ്കാരം ശനിയാഴ്ച പകൽ 4ന് വൈലൂരിലെ വസതിയിൽ. ഭാര്യ: കമലാദേവി. മക്കൾ: റോഷൻ, രശ്മി, മരുമക്കൾ: രവി, രശ്മി.



deshabhimani section

Related News

View More
0 comments
Sort by

Home