അതിർത്തി തർക്കം; കത്തി ഉപയോഗിച്ച് ആക്രമണം, യുവാവ് അറസ്റ്റിൽ

പരിക്കേറ്റ ബാലകൃഷ്ണൻ, പ്രതി സുരേഷ്ഗോപി
പാലക്കാട്: അതിർത്തിത്തർക്കത്തിനിടെ തെർമോകോൾ മുറിക്കുന്ന കത്തികൊണ്ട് 49 കാരനെ മുറിവേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മീറ്റ്ന എസ്ആർകെ നഗർ പുത്തൻ പാറക്കൽ സുരേഷ്ഗോപി(29)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. മീറ്റ്ന എസ്ആർകെ നഗർ പാറക്കൽ വീട്ടിൽ ബാലകൃഷ്ണനെ(49)യാണ് കത്തികൊണ്ട് മുതുകിൽ ഗുരുതര പരിക്കേൽപ്പിച്ചത്.
ഞായർ പകൽ 12.30 ഓടെയാണ് സംഭവം. വഴിത്തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബാലകൃഷ്ണനും ബാലസുബ്രഹ്മണ്യനും തമ്മിലുണ്ടായ തർക്കത്തിനിടെ സുരേഷ്ഗോപി കത്തികൊണ്ട് മുതുകിൽ കീറി മുറിവേൽപ്പിക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മുതുകിൽ മുപ്പതിലധികം തുന്നലുണ്ട്. ബാലകൃഷ്ണൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഒറ്റപ്പാലം എസ്‌ഐ എം സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.









0 comments