കോട്ടയത്ത്‌ മദ്യവിൽപനശാലയിൽ ആക്രമണം നടത്തി പണവും മൊബൈലും കവർന്നയാൾ പിടിയിൽ

man arrested
വെബ് ഡെസ്ക്

Published on Jun 23, 2025, 10:10 PM | 1 min read

കോട്ടയം: പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാലയിൽ ആക്രമണം നടത്തി പണവും മൊബൈൽ ഫോണും കവർന്ന ആൾ പിടിയിൽ. പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജാണ്‌ (29) പിടിയിലായത്‌.


ഞായറാഴ്‌ച ഉച്ച കഴിഞ്ഞ്‌ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർഫെഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000 രൂപ അടങ്ങിയ പഴ്സും 13000 രൂപ വില വരുന്ന ഫോണും ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. സംഭവത്തിൽ ജോജോയെ പാലാ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പാലാ സബ്‌ ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, കെ സി സന്തോഷ്, ബിജു ചെറിയാൻ, ഹരിഹരൻ, സി പി ഒ ജോസ് ചന്ദർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പാലാ പൊലീസ് കാപ്പ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home