മലയാളി യുവാവ് വിമാനയാത്രക്കിടെ മരിച്ചു; അന്ത്യം നാട്ടിലേക്ക് മടങ്ങുന്നതിനിടെ

പുതുക്കാട്: റുമേനിയയിൽ നിന്നും നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു. പുതുക്കാട് ചെങ്ങാലൂർ പാലപ്പറമ്പിൽ ചന്ദ്രന്റെ മകൻ നിഷാദ്(34) ആണ് ഖത്തറിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ മരിച്ചത്. റുമേനിയയിൽ നിന്നും ഖത്തറിൽ എത്തി വിമാനം മാറിക്കയറുകയായിരുന്നു നിഷാദ്.
റുമേനിയയിൽ ഫിറ്റർ ജോലി ചെയ്യുന്ന നിഷാദ് മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്നും പോയത്. സുഖമില്ലാത്തതിനാൽ ചികിത്സക്കായാണ് നിഷാദ് നാട്ടിലേക്ക് തിരികെ വന്നത്. ഞായറാഴ്ച പകൽ 10 ന് എത്തുന്ന ഖത്തർ എയർവെയ്‌സിൽ താൻ എത്തുമെന്ന് ബന്ധുക്കളെ നിഷാദ് അറിയിച്ചിരുന്നു. ഇതനുസരിച്ച് ആംബുലൻസുമായി കാത്ത് നിന്ന ബന്ധുക്കളെ തേടി നിഷാദിന്റെ മരണ വാർത്തയാണ് എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. ഭാര്യ അതുല്യ, മകൾ ജാനകി (രണ്ടര വയസ്), മാതാവ് തങ്കമണി, സഹോദരി നിഷ.









0 comments