print edition ഐഎൻടിയുസിയിലെ കേസും വഴക്കും ; കുറ്റം സർക്കാരിനെന്ന്‌ 
‘മാധ്യമ ജഡ്‌ജി’മാർ

the kerala model
വെബ് ഡെസ്ക്

Published on Nov 19, 2025, 02:00 AM | 1 min read


തിരുവനന്തപുരം

ഉത്തരവിന്റെ ഭാഗമല്ലാതെ ജഡ്‌ജി പറഞ്ഞ പരാമർശം വളച്ചൊടിച്ച്‌, ‘ഇടതുസർക്കാർ അഴിമതിക്കൊപ്പം’ എന്ന ലീഡ്‌ നിരത്തിയ മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ഉള്ളിലുള്ളത്‌ അടങ്ങാത്ത യുഡിഎഫ്‌ പ്രേമം. ആഭ്യന്തരക്കുഴപ്പവും കുതികാൽവെട്ടും കാരണം തകർന്നടിഞ്ഞ യുഡിഎഫിനെ രക്ഷിക്കാൻ ഞങ്ങൾ തന്നെ ജഡ്‌ജിയാകും എന്ന പ്രഖ്യാപനമാണ്‌ രണ്ട്‌ പത്രവും നടത്തിയത്‌. കശുവണ്ടി വികസന കോർപറേഷനിൽ ഐഎൻടിയുസിയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നടത്തുന്ന കേസിനിടെ വന്ന പരാമർശം ഇങ്ങനെയാക്കാൻ അവർ വിയർത്തൊലിച്ചതും ഇ‍ൗ കാരണം കൊണ്ടാണ്‌.


കശുവണ്ടി കോർപറേഷനിലെയും സംസ്ഥാനത്തെയും ഐഎൻടിയുസി നേതൃത്വം ആർ ചന്ദ്രശേഖരൻ ഏറ്റെടുത്തതുമുതൽ മുൻ പ്രസിഡന്റായ കെ സുരേഷ്‌ ബാബു കേസും വഴക്കുമായി നടക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ സഹായിയായ ആളാണ്‌ ലക്ഷങ്ങൾ ചെലവഴിച്ച്‌ ഇ‍ൗ കേസ്‌ നടത്തുന്ന പരാതിക്കാരൻ. കോർപറേഷനിലും ഐഎൻടിയുസിയിലും സുരേഷ്‌ബാബുവിനെക്കാൾ മികച്ച പ്രകടനം ചന്ദ്രശേഖരൻ കാഴ്‌ചവച്ചതാണ്‌ പോരിന്‌ കാരണമെന്നാണ്‌ കോൺഗ്രസുകാർ പറയുന്നത്‌. 19 വർഷമായി വൻകിട വക്കീലന്മാരെ വച്ചാണ്‌ വ്യവഹാരം നടത്തുന്നത്‌.


ചന്ദ്രശേഖരൻ കോർപറേഷൻ ചെയർമാൻ ആയിരുന്ന കാലത്ത്‌ തോട്ടണ്ടി വാങ്ങിയതിൽ അഴിമതിയെന്നായിരുന്നു പരാതി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ ഓണക്കാലത്ത്‌ കശുവണ്ടി വാങ്ങിയത്‌.പരാതിയെ തുടർന്ന്‌ സിബിഐ കേസ്‌ അന്വേഷിച്ച്‌ അഴിമതി നടന്നിട്ടില്ലെന്ന്‌ കണ്ടെത്തി. എന്നാൽ, സ്റ്റോർ പർച്ചേസ്‌ മാന്വൽ പാലിച്ചില്ല എന്ന്‌ കാണിച്ചാണ്‌ കുറ്റപത്രം നൽകിയത്‌.


ഇത്‌ മാതൃഭൂമിക്കും മനോരമയ്ക്കും നന്നായി അറിയാവുന്ന ചരിത്രമാണ്‌. ഇതിന്‌ എൽഡിഎഫ്‌ സർക്കാർ എന്ത്‌ പിഴച്ചു. അല്ല, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്പോൾ മനോരമയും മാതൃഭൂമിയും ഇത്രയല്ലേ പറയുന്നുള്ളൂ എന്ന്‌ ആശ്വസിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Home