print edition സെമി തേടി അർജുൻ

പനജി
ചെസ് ലോകകപ്പിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ഇന്ന് ടൈബ്രേക്കർ കളിക്കും. ക്വാർട്ടറിൽലെ രണ്ട് കളിയിലും ചൈനയുടെ വെയി യിയെ സമനിലയിൽ പിടിച്ചു(1 – 1). രണ്ടാം മത്സരം 32 നീക്കത്തിൽ അവസാനിച്ചു. ഉസ്‌ബെക് താരം നോഡിർബെക് യാകൂബോയേവ് സെമിയിലെത്തുന്ന ആദ്യ താരമായി. ജർമനിയുടെ അലക്‌സാണ്ടർ ഡോൺചെങ്കോയെ ആദ്യ കളിയിൽ തോൽപിച്ചു. രണ്ടാം മത്സരം സമനിലയായി.
പെറുവിൽ ജനിച്ച് കഴിഞ്ഞവർഷം മുതൽ മെക്‌സിക്കോയ്‌ക്കായി കളിക്കുന്ന ജോസ് മാർടിനെസും ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവും തമ്മിലുള്ള രണ്ട് കളിയും സമനിലയാണ്.
റഷ്യയുടെ ആന്ദ്രേ എസിപെങ്കോ– അമേരിക്കയുടെ സാം ഷാങ്ക്‌ലാൻഡ് പോരാട്ടത്തിലും ഫലമുണ്ടായില്ല. വിജയികളെ നിശ്‌ചയിക്കാൻ ഇന്ന് ടൈബ്രേക്കർ നടക്കും.









0 comments