Deshabhimani

യുഡിഎഫ്‌ സഹകരണ സംഘത്തിന്റെ വൻ തട്ടിപ്പ്; ഭിന്നശേഷിക്കാരുടെ 20 ലക്ഷം രൂപ തിരിച്ചുനൽകിയില്ല

Eranhippalam City Vanitha Co-Operative Society
വെബ് ഡെസ്ക്

Published on Nov 03, 2026, 09:10 PM | 1 min read

കോഴിക്കോട്‌: ഭിന്നശേഷിക്കാർ നിക്ഷേപിച്ച പണം തിരിച്ചുനൽകാതെ യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണസംഘം ഭരണസമിതിയുടെ വൻ തട്ടിപ്പ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സിറ്റി വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 20 ലക്ഷത്തോളം രൂപ അപഹരിച്ചത്.


എരഞ്ഞിപ്പാലത്തെ യു എല്‍ നായനാര്‍ ബാലിക സദനത്തില്‍ തൊഴില്‍ പരീശീലനം നേടിയ 43 ഭിന്നശേഷിക്കാരും മൂന്ന് ജീവനക്കാരുമാണ് തട്ടിപ്പിനിരയായത്. ഇവർ വിവിധ സ്ഥാപനങ്ങളില്‍ 2017 മുതല്‍ ജോലിചെയ്ത് സമ്പാദിച്ച തുകയും ജീവനക്കാരുടെ സമ്പാദ്യത്തിന്റെ ഭാഗവും പലതവണകളായി സൊസൈറ്റിയിൽ നിക്ഷേപിക്കുകയായിരുന്നു. പലവെല്ലുവിളികളെയും മറികടന്നായിരുന്നു പണംകണ്ടെത്തിയത്.


എന്നാൽ, 2024 മുതൽ ചിലര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ, ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പണം നൽകാൻ സാധിക്കില്ലെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. പിന്നീടും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. തുടർന്ന് ജോയിന്റ് രജിസ്ട്രാര്‍ക്കും പൊലീസിനും രക്ഷിതാക്കളും ബാലികാ സദനം അധികൃതരും പരാതി നല്‍കി. ആറുമാസമായി സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്.


കോൺ​ഗ്രസ്, യുഡിഎഫ് നേതൃത്വവും നിക്ഷേപകരോട് മുഖംതിരിക്കുകയാണ്. എത്രയുംവേ​ഗം പണം തിരികെ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home