Deshabhimani

കർഷകരെ കൈയൊഴിഞ്ഞ്‌ സർക്കാർ

സംസ്ഥാന വിഹിതം അടച്ചില്ല; വിള ഇൻഷുറൻസിൽ ചേരാനാകാതെ കർഷകർ

Paddy Field
വെബ് ഡെസ്ക്

Published on Nov 03, 2026, 09:30 PM | 1 min read

ആലപ്പുഴ: വിളകൾക്കുണ്ടാകുന്ന നഷ്ടം നികത്തി ആശ്വാസമാകേണ്ട കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ്‌ പദ്ധതി(റാബി 1)യിൽ കർഷകരെ കൈയൊഴിഞ്ഞ് യു‍ഡിഎഫ് സർക്കാർ. സംസ്ഥാന വിഹിതം കൃത്യസമയത്ത് അടക്കാതിരുന്നത് മൂലം ഇൻഷുറൻസ്‌ പദ്ധതിയിൽ കർഷകർക്ക് ചേരാനായില്ല. 35000തോളം കർഷകരാണ് പദ്ധതിക്ക് പുറത്തായത്‌.


കേന്ദ്രവും–സംസ്ഥാനവും ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയിലാണ്‌ സർക്കാരിന്റെ അനാസ്ഥയിൽ സഹായം മുടങ്ങിയത്‌. കഴിഞ്ഞ റാബി സീസണിൽ അംഗങ്ങളായവാരുടെ പ്രീമിയത്തിന്റെ അനുപാതികമായി തുകയാണ്‌ സംസ്ഥാന വിഹിതമായി നൽകേണ്ടത്‌. ഇ വിഹിതം നൽകിയാൽ മാത്രമാണ്‌ കർഷകർക്ക്‌ രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ കേന്ദ്രം തുറന്നുനൽകു.


സാധാരണ സെപ്‌തംബർ ഒന്നു മുതൽ 30 വരെയാണ്‌ കേന്ദ്രം പോർട്ടൽ തുറന്നുനൽകുന്നത്‌. സംസ്ഥാന വിഹിതം സെപ്‌തംബറിൽ അടയ്ക്കാത്തതിനെ തുടർന്ന്‌ ഒക്‌ടോബർ 31 വരെ പദ്ധതിയുടെ സമയം കേന്ദ്രം നീട്ടിനൽകി. എന്നാൽ ഒക്‌ടോബർ അവസാനത്തോടെ മാത്രമാണ് സംസ്ഥാനം പണം അടച്ചത്‌. ഇതോടെ 28നു വൈകിട്ട്‌ പോർട്ടൽ തുറന്നു. 31ന് സമയപരിധി അവസാനിച്ചതോടെ പതിനായിരകണക്കിന്‌ കർഷകർക്ക്‌ പദ്ധതിയിൽ ചേരാനുള്ള അവസരം നഷ്ടമായി. ബാങ്ക് വഴി 15 വരെ ചേരാമെങ്കിലും വായ്പ‌ എടുത്തവർക്കു മാത്രമാണ് അതിനുള്ള അവസരം. മുൻവർഷങ്ങളിൽ എൽഡിഎഫ-്‌ സർക്കാർ നേരിട്ട്‌ ഇടപെട്ടാണ്‌ സമയം നീട്ടിക്കൊടുത്തത്‌.


കേന്ദ്രസർക്കാരിന്റെ ഏകീകൃത കർഷക ഐഡി രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതോടെ പദ്ധതിയിൽ ചേരാനാകാതെ കർഷകർ പ്രതിസന്ധിയിലായിരുന്നു.


വെള്ളപ്പൊക്കം, വരൾച്ച, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ, വന്യജീവി ആക്രമണം, ഇടിമിന്നൽ, കാട്ടുതീ എന്നിവമൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടത്തിന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നത്‌. നെല്ല്, കവുങ്ങ്‌, തെങ്ങ്, വാഴ, റബർ ഉൾപ്പടെ 40ഓളം കാർഷിക വിളകൾക്കാണ് പരിരക്ഷ ലഭിക്കുക. വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയ്ക്കും മാവുകളിലെ കീടബാധയ്‌ക്കും നഷ്ടപരിഹാരമുണ്ട്‌. കൃഷി ഭവനുകൾവഴി നടപ്പാക്കുന്ന പദ്ധതിയിൽ പ്രീമിയം തുകയുടെ ചെറിയൊരു വിഹിതം കർഷകനും ബാക്കി തുക കേന്ദ്ര–സംസ്ഥാന സർക്കാരുമാണ്‌ നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home