Deshabhimani

കാലടി സർവകലാശാല: വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്ന്‌ മുൻ വിസിമാരും പിവിസിമാരും

Kalady Sanskrit University SFI Protest

സംസ്‌കൃത സർവകലാശാല വിദ്യാർഥികളുടെ സമരപ്പന്തലിൽ എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ‘ലൈറ്റ്‌ മരിച്ചേ’ എന്ന നാടകം വീക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 10:16 PM | 1 min read

കാലടി: സസ്‌പെൻഷനിൽ കഴിയുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന്‌ കാലടി സംസ്കൃത സർവകലാശാലയിലെ മുൻ വൈസ് ചാൻസലർമാരും പ്രൊ വൈസ് ചാൻസലർമാരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുൻ വിസിമാരായ ഡോ. ധർമരാജ് അടാട്ട്, ഡോ. എം വി നാരായണൻ, ഡോ. ജെ പ്രസാദ്, മുൻ പിവിസിമാരായ ഡോ. കെ എസ് രവികുമാർ, ഡോ. കെ മുത്തുലക്ഷ്‌മി, ഡോ. എസ് രാജശേഖരൻ, ഡോ. എൻ കെ ശങ്കരൻ എന്നിവരാണ്‌ പ്രസ്‌താവനയിറക്കിയത്‌.​


പഠനവകുപ്പുകളിലെ സെമസ്റ്റർ പരീക്ഷ ഉടനെ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച്‌ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home