Deshabhimani

ഫുട്ബോൾ എഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു

Bhasi Malaparamba.jpg
വെബ് ഡെസ്ക്

Published on Nov 03, 2026, 10:53 PM | 1 min read

കോഴിക്കോട്‌: പ്രശസ്‌ത കളിയെഴുത്തുകാരൻ ഭാസി മലാപമ്പ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ചൊവ്വാഴ്‌ച രാത്രി ഒന്പതോടെ മലാപറന്പിലെ ല‍ൗഡെയിനിൽ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച വൈകീട്ട്‌ ആറിന്‌ മാവൂർ റോഡ്‌ ശ്‌മശാനത്തിൽ.


രാജ്യത്ത്‌ കൂടുതൽ ലോകകപ്പ്‌ ഫുട്‌ബോൾ റിപ്പോർട്ട്‌ ചെയ്‌ത മാധ്യമപ്രവർത്തകനും മുൻ ഫുട്‌ബോൾ താരവും അറിയപ്പെടുന്ന ഫുട്‌ബോൾ കമന്റേറ്ററുമായിരുന്നു. 1982-ലെ സ്പെയിൻ ലോകകപ്പ് മുതൽ 2014-ലെ ബ്രസീൽ ലോകകപ്പ് വരെയുള്ള എട്ടു ഫിഫ ലോകകപ്പുകളും 2008-ലെ യൂറോകപ്പും റിപ്പോർട്ട് ചെയ്തു. 2002 ൽ മികച്ച വിദേശഫുട്‌ബോൾ ലേഖകനുള്ള ഗ്ലോബൽ അസോസിയേഷൻ ഓഫ്‌ കൾച്ചറൽ ആൻഡ്‌ പീസ്‌ അവാർഡും മുഷ്‌താഖ്‌ അവാർഡും നേടിയിട്ടുണ്ട്‌.


1963 ഡിസംബർ മുതൽ 1996 മെയ്‌ വരെ കേരള പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്ത് അസിസ്റ്റന്റ് എഞ്ചിനീയർ ആയി വിരമിച്ചു. മലബാറിലെ അറിയപ്പെടുന്ന ക്ലബായ ‘യങ് ചലഞ്ചേഴ്സ്' ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1972-ൽ പുറത്തിറങ്ങിയ ‘ഫുട്ബോൾ ചാമ്പ്യൻ' എന്ന സിനിമയിൽ അഭിനയിച്ചു. എഴുത്തിൽ സജീവമായതോടെയാണ്‌ കെ ഭാസ്‌കരൻ എന്ന പേരിന്‌ പകരമായി ഭാസി മലാപറമ്പ് എന്ന തൂലികാനാമം സ്വീകരിച്ചത്‌.


സാഹിത്യരംഗത്തും തന്റേതായ കൈയൊപ്പുചാർത്തി. നോവൽ, ബാലസാഹിത്യം, സ്‌പോർട്‌സ്‌ എന്നീ വിഭാഗങ്ങളിലായി 16 കൃതികൾ രചിച്ചിട്ടുണ്ട്‌. വൃന്ദ, മനസ്സുകൾ സാഗരങ്ങൾ, അന്പിളിച്ചോല, സുഷമയുടെ ഒളിന്പിക്‌ പർവ്വം (നോവൽ), മുരളി പുതിയ ക്ഷേത്രങ്ങൾ (ബാലസാഹിത്യം), പ്രതീക്ഷയുടെ പൂക്കട (ചെറുകഥാസമാഹാരം), ലോകകപ്പ്‌ ഫുട്‌ബോൾ, ലോകകപ്പ്‌ ഫുട്‌ബോൾ ഒരുചരിത്രാവലോകനം, കോഴിക്കോടിന്റെ കായിക പൈതൃകം എന്നീപുസ്‌തകങ്ങൾ രചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home