Deshabhimani

കലാകാര പെൻഷൻ: നവംബർ 30നകം രേഖകൾ ഹാജരാക്കണം

cultural affairs department
വെബ് ഡെസ്ക്

Published on Nov 03, 2026, 10:40 PM | 1 min read

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിൽനിന്ന് പ്രതിമാസ കലാകാര പെൻഷൻ കൈപ്പറ്റുന്നവർ പെൻഷൻ തുടർന്നും ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ നവംബർ 30നകം ഹാജരാക്കണം. നവംബർ മാസത്തിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയും നൽകണം.


രേഖകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി ഒ, തിരുവനന്തപുരം–23 എന്ന വിലാസത്തിൽ നവംബർ 30നകം ലഭ്യമാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home