Deshabhimani

ദീപാവലിക്ക് മൂന്ന് ജോഡി സ്പെഷ്യൽ ട്രെയിനുകൾ കൂടി; കേരളത്തിൽനിന്ന് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും സർവീസ്

train diwali
വെബ് ഡെസ്ക്

Published on Nov 03, 2026, 11:19 PM | 2 min read

തിരുവനന്തപുരം: ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് മൂന്ന് ജോഡി സ്പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത്–താംബരം, തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മോർ, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് റൂട്ടുകളിലാണ് പ്രത്യേക സർവീസുകൾ. ഓരോ ദിശയിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക. നവംബർ നാലിന് രാവിലെ എട്ടുമുതൽ മുൻകൂർ റിസർവേഷൻ ആരംഭിക്കും.


1. തിരുവനന്തപുരം നോർത്ത്–താംബരം സ്പെഷ്യൽ (06164/06163)


06164 തിരുവനന്തപുരം നോർത്ത്–താംബരം: നവംബർ 10 ചൊവ്വാഴ്ച രാത്രി എട്ടിന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും.


തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, കുഴിത്തുറ, നാഗർകോവിൽ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, വൃദ്ധാചലം, വിഴുപ്പുറം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


06163 താംബരം–തിരുവനന്തപുരം നോർത്ത്: നവംബർ 11 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചിന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്രയിലും ഇതേ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


16 എസി ത്രീടയർ കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചും ലഗേജ് കം ബ്രേക്ക് വാനും ഉൾപ്പെടുന്നതാണ് ട്രെയിൻ.


2. തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മോർ സ്പെഷ്യൽ (06158/06157)


06158 തിരുവനന്തപുരം നോർത്ത്–ചെന്നൈ എഗ്മോർ: നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് ചെന്നൈ എഗ്മോറിൽ എത്തും.


വർക്കല ശിവഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, അരക്കോണം, പെരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


06157 ചെന്നൈ എഗ്മോർ–തിരുവനന്തപുരം നോർത്ത്: നവംബർ 11 ബുധനാഴ്ച വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്രയിലും ഇതേ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


രണ്ട് എസി ടൂടയർ, രണ്ട് എസി ത്രീടയർ, മൂന്ന് എസി ത്രീടയർ ഇക്കോണമി, ആറ് സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ എന്നിവയ്ക്ക് പുറമെ ഭിന്നശേഷി സൗഹൃദ കോച്ചും ലഗേജ് കം ബ്രേക്ക് വാനും ഉണ്ടാകും.


3. ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06575/06576)


06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത്: നവംബർ ആറ് വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.


വൈറ്റ്ഫീൽഡ്, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.


06576 തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ്: നവംബർ ഏഴ് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിൽ എത്തും. മടക്കയാത്രയിലും ഇതേ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


ഒരു എസി ടൂടയർ, അഞ്ച് എസി ത്രീടയർ, എട്ട് സ്ലീപ്പർ, അഞ്ച് ജനറൽ കോച്ചുകൾ എന്നിവയ്ക്ക് പുറമെ ഭിന്നശേഷി സൗഹൃദ കോച്ചും ലഗേജ് കം ബ്രേക്ക് വാനും ഉണ്ടാകും.


ഇതിനുപുറമെ തിരുവനന്തപുരം നോർത്ത്–ഹസ്രത്ത് നിസാമുദ്ദീൻ–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.


ട്രെയിൻ നമ്പറും സമയവും

ട്രെയിൻ നമ്പർ

റൂട്ട്

പുറപ്പെടുന്ന തീയതി, സമയം

06164

തിരുവനന്തപുരം നോർത്ത് → താംബരം

നവം. 10, രാത്രി 8

06163

താംബരം → തിരുവനന്തപുരം നോർത്ത്

നവം. 11, ഉച്ചയ്ക്ക് 2

06158

തിരുവനന്തപുരം നോർത്ത് → ചെന്നൈ എഗ്മോർ

നവം. 10, വൈകിട്ട് 7.40

06157

ചെന്നൈ എഗ്മോർ → തിരുവനന്തപുരം നോർത്ത്

നവം. 11, വൈകിട്ട് 3.15

06575

ബെംഗളൂരു കന്റോൺമെന്റ് → തിരുവനന്തപുരം നോർത്ത്

നവം. 6, വൈകിട്ട് 4.40

06576

തിരുവനന്തപുരം നോർത്ത് → ബെംഗളൂരു കന്റോൺമെന്റ്

നവം. 7, ഉച്ചയ്ക്ക് 12.40



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maharajas

05

print edition മഹാരാജാസിലും സര്‍ക്കാരിന്റെ വിദ്യാര്‍ഥിവേട്ട; ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥി ഉള്‍പ്പെടെ കസ്റ്റഡിയില്‍
congress muslim league

06

print edition കോൺഗ്രസിൽനിന്ന്‌ അപമാനം, ലീഗിന്‌ ചരിത്രത്തിന്റെ തുടർച്ച
deshabhimani section

Recommended

Deshabhimani
Home