സ്കൂൾ കായിക മേള
വിജയികളായവർക്ക് സ്പോർട്‌സ് കൗൺസിലിന്റെ അനുമോദനം

പത്തനംതിട്ട
കേരള സ്കൂൾ കായികമേളയിൽ വിജയികളായവർക്ക് ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അനുമോദനം. 2026 സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ജില്ലാ നെറ്റ് ബോൾ സീനിയർ ടീമിനുള്ള അനുമോദന യോഗവും അവാർഡ് വിതരണവും പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. യോഗം അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ പി ആർ ഗിരീഷ്, ഡോ. റെജിനോൾഡ് വർഗീസ്, രേവതി എസ് നായർ, ജില്ലാ സ്പോർട്ട് കൗൺസിൽ സെക്രട്ടറി അമൽജിത് കെ എസ്, നെറ്റ് ബോൾ പരിശീലകൻ അലൻ, ടീം മാനേജർ ആഷർ, ടീം ക്യാപ്റ്റൻ പ്രജിൻ പ്രശാന്ത്, സ്പോർട്ട് കൗൺസിൽ കോച്ചസ്, തുടങ്ങിയവർ സംസാരിച്ചു.









0 comments