Deshabhimani

നിര്‍മാണ വിലക്കില്‍നിന്ന്‌ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണം

മേച്ചിറ സെന്ററില്‍ നടത്തിയ ഏകദിന ഉപവാസം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു

മേച്ചിറ സെന്ററില്‍ നടത്തിയ ഏകദിന ഉപവാസം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:39 AM | 1 min read

ചാലക്കുടി

കോടശേരി പഞ്ചായത്തിലെ നിലവിലുള്ള നിര്‍മാണ വിലക്കില്‍നിന്ന്‌ ജനവാസ പ്രദേശങ്ങളെ പൂര്‍ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മേഖലയിലെ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നടത്തി. മേച്ചിറ സെന്ററില്‍ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി ആര്‍ ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, സി കെ ശശി, ഇ എ ജയതിലകന്‍, വി ജെ വില്യംസ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് കോടശേരി മലയിലുണ്ടായ മണ്ണിടിച്ചില്‍ മൂലം മേച്ചിറ, മേട്ടിപ്പാടം പ്രദേശത്ത് നിലനിന്ന നിര്‍മാണ വിലക്ക് 129 സര്‍വേ നമ്പറുകളിലാണുണ്ടായിരുന്നത്. പിന്നീട് ഈ വിലക്ക് പിന്‍വലിച്ചുവെന്ന് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. വിലക്ക് പിന്‍വലിപ്പിച്ച എംഎല്‍എ ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണവും നൽകി. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ പുതിയ നോട്ടിഫിക്കേഷനില്‍ 398 സര്‍വേ നമ്പറിലേക്ക്‌കൂടി നിര്‍മാണ വിലക്ക് നീട്ടിയിരിക്കുകയാണെന്നും പറയുന്നു. മലയുടെ മൂന്ന് കിലോമീറ്ററോളം അകലെയുള്ള സര്‍വേ നമ്പറുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയിരിക്കുന്നത്. എംഎല്‍എയോ, കോടശേരി പഞ്ചായത്ത് ഭരണസമിതിയോ ഈ വിലക്ക് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ജനവാസമേഖലയിലെ വിലക്ക് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍മാരായ ശകുന്തള വത്സന്‍, രമ്യ ബാബു, അമ്പിളി സുരേഷ്, ജിജി ജോയ് എന്നിവര്‍ ഉപവാസ സമരം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

02

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

03

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home