Deshabhimani

സർവകലാശാലകളെ സർക്കാർ 
കാവിവൽക്കരിക്കുന്നു: കെടി ജലീൽ

Kalady Sanskrit University

സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരുടെ നിരാഹാര സമരപ്പന്തൽ സന്ദർശിച്ച 
മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച്‌ സംസാരിക്കുന്നു. 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സമീപം

വെബ് ഡെസ്ക്

Published on Nov 04, 2026, 01:07 AM | 1 min read

കാലടി ​

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളാണ് ചാൻസലറെ കരുവാക്കി സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ. കാലടി സർവകലാശാലയിലെ നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃത സർവകലാശാലയിൽ നടക്കാൻ പാടില്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്.


ഇവിടുത്തെ വൈസ് ചാൻസലറും സിൻഡിക്കറ്റും അന്യായമായി അകാരണമായി 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പഠനത്തിന്റെ ഭാഗമായിട്ടുള്ള നാടകം പ്രതിഷേധത്തിന് ഉപയോഗിക്കുന്നു എന്നത് തെറ്റല്ല. നാടകത്തിൽ വിസിക്ക് ശവമഞ്ചമൊരുക്കി എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അധികൃതരും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home