Deshabhimani

അബൂബക്കർ സിദ്ദിഖ് രക്തസാക്ഷി സ്മാരക മന്ദിരത്തിന് കല്ലിട്ടു

ഉപ്പള ബേക്കൂരിലെ അബൂബക്കർ സിദ്ധിഖ് സ്മാരക മന്ദിര നിർമാണം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 05, 2026, 03:00 AM | 1 min read

ഉപ്പള രക്തസാക്ഷി അബൂബക്കർ സിദ്ദിഖിന്റെ സ്‌മരണയ്‌ക്കായി ഉപ്പള ബേക്കൂറിൽ നിർമിക്കുന്ന അബൂബക്കർ സിദ്ദിഖ് സ്മാരക മന്ദിരത്തിന് കല്ലിടൽ നിർവഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ നിർമാണ പ്രവൃത്തി ഉദ്ഘാടനംചെയ്തു. ഉപ്പള ബേക്കുരിൽ ബാബു കൈകമ്പ സൗജന്യമായി നൽകിയ സ്ഥലത്താണ് രക്തസാക്ഷി സ്മാരക മന്ദിരം നിർമിക്കുന്നത്. ബാബു കൈകമ്പയെ എം രാജഗോപാലൻ ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി ഗിനീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സിജി മാത്യു, കെ ആർ ജയാനന്ദ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ്, ട്രഷറർ കെ ആർ അനിഷേധ്യ, രവീന്ദ്രഷെട്ടി, നസ്രുദീൻ മലങ്കര, വിനയ് കുമാർ, ഷബീർ മാളിക എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സാദിഖ് ചെറുഗോളി സ്വാഗതംപറഞ്ഞു. ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്കിലെ ഉപ്പള സോങ്കൽ പ്രതാപ് നഗർ യൂണിറ്റ് ഭാരവാഹിയായിരുന്നു അബൂബക്കർ സിദ്ദിഖ്. 2018 ആഗസ്റ്റ് 6ന്‌ ആർഎസ്എസ്സുകാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സോങ്കാൽ പ്രദേശത്ത് ആർഎസ്എസ്‌ നേതൃത്വത്തിൽ നടന്ന വർഗീയ പ്രചാരണത്തിനും മദ്യ–മയക്കുമരുന്ന് മാഫിയക്കും എതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചതിന്റെ പേരിലാണ് കൊലക്കത്തിക്കിരയാകേണ്ടിവന്നത്‌. പ്രദേശത്തെ എല്ലാ വിഷയങ്ങളിലും കക്ഷി-രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കുമതീതമായി ഇടപെട്ടിരുന്ന അബൂബക്കർ സിദ്ധിഖ് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുവജന രംഗത്തെ കഴിവുറ്റ സംഘാടകനും മികച്ച കബഡി താരവുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home