രാജവെമ്പാലയെ പിടികൂടി

കൊന്നക്കാട് വീടിന് മുന്നിലെ റോഡരികിൽനിന്ന് രാജവെമ്പാലയെ പിടികൂടി. പൊങ്ങശ്ശേരിൽ വിത്സന്റെ വീടിന് മുന്നിലാണ് രാജവെമ്പാലയെ കണ്ടത്. വനംവകുപ്പ് ഗാർഡ്‌മാരായ നന്ദകുമാർ, നിധിൻ ചന്ദ്രൻ, സ്നേക്ക് റെസ്ക്യും വാച്ചർ കോട്ടയിൽ വിനു എന്നിവർ ചേർന്ന് നെടിയവിളയിൽ ചന്ദ്രന്റെ പറന്പിൽനിന്ന് പിടികൂടി. എട്ട് അടിയിൽ അധികം നീളമുള്ള കൂറ്റൻ പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുലാണ് പിടികൂടിയത്. പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.








0 comments