റെയില്‍വേ ലെവൽക്രോസില്‍ കണ്ടെയ്‌നര്‍ലോറി ഇടിച്ചുകയറി

ചേര്‍ത്തല
നഗരത്തിലെ ആഞ്ഞിലിപ്പാലം റെയില്‍വേ ലെവൽക്രോസില്‍ കണ്ടെയ്‌നര്‍ലോറി ഇടിച്ചുകയറി. ക്രോസിന് മുന്പ് ഇരുമ്പുതൂണുകളില്‍ സ്ഥാപിച്ചിരുന്ന വാഹന നിയന്ത്രണ സംവിധാനം തകര്‍ന്നു. ക്രോസിലൂടെ കടന്നുപോകാവുന്നതിലും ഉയരത്തിലുള്ള കണ്ടെയ്‌നറുമായാണ് ലോറി എത്തിയത്. തകര്‍ന്ന ഭാഗങ്ങൾ ലോറിയുടെ മുകളിൽ കുരുങ്ങി. ചൊവ്വ രാവിലെ ഏഴോടെയായിരുന്നു സംഭവം. കണിച്ചുകുളങ്ങരയിലെ വ്യവസായ സ്ഥാപനത്തിലേക്ക് എത്തിയ തമിഴ്‌നാട് ലോറിയാണ് കുരുങ്ങിയത്. ദേശീയപാതയില്‍നിന്ന് വഴിതെറ്റിയാണ് ആഞ്ഞിലിപ്പാലം ക്രോസിൽ എത്തിയത്. തകർന്ന വാഹന നിയന്ത്രണ സംവിധാനം ശരിയാക്കാൻ അറ്റകുറ്റപ്പണിക്ക് ക്രോസ് അടച്ചു. അറ്റകുറ്റപ്പണി പൂർത്തിയാകാൻ രണ്ടുനാൾ വേണമെന്നാണ് വിവരം. ഉയരമേറിയ ചരക്കുമായി വാഹനങ്ങൾ ക്രോസിലൂടെ പ്രവേശിച്ച് വൈദ്യുതിലൈനിൽ തട്ടി അപകടം സംഭവിക്കാതിരിക്കാനാണ് നിയന്ത്രണ സംവിധാനം. സംഭവത്തിൽ റെയില്‍വേ പൊലീസ് കേസെടുത്തു.









0 comments