Deshabhimani

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടും മുടക്കി

School mess fund
വെബ് ഡെസ്ക്

Published on Nov 04, 2026, 01:41 AM | 1 min read

കൊച്ചി

സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ടും മുടക്കി യുഡിഎഫ് സര്‍ക്കാര്‍. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ തുക ഇതുവരെ സ്കൂളുകള്‍ക്ക് നല്‍കിയിട്ടില്ല. പ്രധാനാധ്യാപകര്‍ സ്വന്തം കൈയില്‍നിന്ന് എടുത്തും സ്റ്റാഫ് ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.


തുക കൃത്യമായി ലഭിക്കാത്തതിനാല്‍ പ്രധാനാധ്യാപകര്‍ കടക്കെണിയിലുമായി. യുഡിഎഫ് അധികാരത്തില്‍ എത്തിയതിനുശേഷം ജൂണ്‍, ജൂലൈ മാസത്തിലെ തുക മാത്രമാണ് പദ്ധതിക്കായി ഇതുവരെ നല്‍കിയത്. ജില്ലയില്‍ ഏകദേശം നാലു ലക്ഷം വിദ്യാര്‍ഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്‌. തുക പിന്നീട് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിലാണ് പ്രധാനാധ്യാപകര്‍ പച്ചക്കറിയും പലചരക്കുസാധനങ്ങളും സ്കൂളിലേക്ക് വാങ്ങിയിരുന്നത്.


എന്നാല്‍, വിലവര്‍ധനയും കുടിശ്ശികയും കൂടിയതോടെ കടകള്‍ സാധനങ്ങള്‍ നല്‍കാത്ത സ്ഥിതിയുമുണ്ട്. അരി സപ്ലൈകോ വഴിയാണ് എത്തിക്കുന്നത്. തുക ലഭിക്കാത്തതിനാല്‍ മെനുവിലും മാറ്റമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഇപ്പോള്‍ കുട്ടികള്‍ക്ക് ലഭ്യമല്ല. പ്രധാനാധ്യാപകര്‍ ട്രഷറിയില്‍ ബില്ല് നല്‍കിയി‍ട്ടും മാറിനല്‍കാത്ത സ്ഥിതിയാണ്.


ഇനിയും ഫണ്ട് കിട്ടാതിരുന്നാല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ നല്‍കിവരുന്ന പാലും മുട്ടയും കൂടി മുടങ്ങിയേക്കും. പാൽ ആഴ്ചയില്‍ രണ്ടു ദിവസവും മുട്ട ഒരു ദിവസവുമാണ് നല്‍കേണ്ടത്. എത്രയുംവേഗം ബില്ല് മാറി തുക അനുവദിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Capa Congress

01

print edition പൊലീസ് സ്റ്റേഷനിലും മൊബൈൽ കടയിലും അക്രമം; യൂത്ത് കോൺഗ്രസ് നേതാവും 
കാപ്പക്കേസ്‌ പ്രതികളും അറസ്‌റ്റിൽ
Kerala Police

02

print edition ആക്രമണത്തിന്‌ കോപ്പുകൂട്ടാൻ പൊലീസും കൂട്ടുനിന്നു
deshabhimani section

Recommended

Deshabhimani
Home