3,52,000 യുവജനങ്ങൾ അംഗങ്ങളാകും
ഡിവൈഎഫ്‌ഐ അംഗത്വ പ്രചാരണം തുടങ്ങി

സംസ്ഥാന സ്കൂൾ കായികമേളയിൽ 4×400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ ശിവനന്ദയ്ക്ക് ആദ്യ അംഗത്വം നൽകി ഡിവൈഎഫ്‌ഐ അംഗത്വപ്രചാരണം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഡിവൈഎഫ്‌ഐ അംഗത്വ പ്രചാരണം ആരംഭിച്ചു. 68–-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 4×400 മീറ്റർ റിലേ മത്സരത്തിൽ സ്വർണമെഡൽ നേടിയ ശിവനന്ദയ്‌ക്ക് ആദ്യഅംഗത്വം നൽകി ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങങ്ങളായ സി ശ്യാംകുമാർ, രമ്യ രമണൻ, ജില്ലാ വൈസ്‌പ്രസിഡന്റുമാരായ അനസ് എ നസീം, എസ് മുകുന്ദൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജി അരുൺകുമാർ, വി ശ്രീകാന്ത്, എസ് സുമേഷ്, ലിജോ ജോയ്, അനീഷ് കുര്യൻ, സി എ അഖിൽകുമാർ, ബ്ലോക്ക് സെക്രട്ടറി പി സി ഉണ്ണിക്കണ്ണൻ, പ്രസിഡന്റ് നിധിൻ സതീശൻ എന്നിവർ പങ്കെടുത്തു.








0 comments