Deshabhimani

കൂലി കൂട്ടണം

കയർ ഫാക്‌ടറി തൊഴിലാളികൾ സമരത്തിലേക്ക്

coir

കയർ ഫാക്ടറി തൊഴിലാളി യൂണിയനുകളുടെ (സിഐടിയു) സമരപ്രഖ്യാപന കൺവൻഷൻ സിപിഐ എം 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 02:01 AM | 1 min read

കഞ്ഞിക്കുഴി

ബോണസിൽ ഒരുരൂ‍പ പോലും കുറയ്‌ക്കാതെ കയർതൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും കയർതൊഴിലാളി സമരപ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. അഞ്ചിലെ യോഗത്തിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 11ന്‌ സൂചനാപണിമുടക്ക് നടത്തും. തിരുവിഴയിലെ കയർ ഷിപ്പേഴ്സ് കൗൺസിലിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കയർ ഫാക്‌ടറി തൊഴിലാളി യൂണിയനുകളുടെ (സിഐടിയു) സമരപ്രഖ്യാപന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. കയർ കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ അഡ്വ. കെ പ്രസാദ് അധ്യക്ഷനായി. കെ ആർ ഭഗീരഥൻ സ്വാഗതം പറഞ്ഞു. കയർ വർക്കേഴ്‌സ്‌ സെന്റർ സംസ്ഥാന സെക്രട്ടറി കെ കെ ഗണേശൻ സംസാരിച്ചു. വി എസ് മണി, സുരേശ്വരിഘോഷ്, എസ് രാധാകൃഷ്‌ണൻ, ബി സലിം, പി രഘുനാഥ്, എൻ ആർ ബാബുരാജ്, എ എസ് സാബു, സി കെ സുരേന്ദ്രൻ, പി സുരേന്ദ്രൻ, ജെ ജയലാൽ, കെ ഡി അനിൽകുമാർ, ടി ആർ ശിവരാജൻ, പി കെ സാബു, കെ നസീമ, ആർ ഷാജീവ് തുടങ്ങിയവർ പങ്കെടുത്തു. കയർ ഫാക്‌ടറി തൊഴിലാളികളുടെ കൂലി മുൻകാല പ്രാബല്യത്തോടെ ദീർഘകാലകരാർ പുതുക്കി വർധിപ്പിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അംഗീകൃത കൂലിയും അവകാശങ്ങളും ഉറപ്പാക്കുക, ഇഎസ്ഐ പരിധി ഉയർത്തുക, ആരോഗ്യസുരക്ഷ ഏർപ്പെടുത്തുക, വിരമിച്ച തൊഴിലാളികൾക്ക്‌ ക്ഷേമനിധി ആനുകൂല്യങ്ങളും മറ്റവകാശങ്ങളും നൽകുക, ചകിരിയും കയറും ലഭ്യമാക്കുക, കയർസംഘങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധനവും ഗ്രാന്റും അനുവദിക്കുക എന്നിവയാണ് മറ്റാവശ്യങ്ങൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home