Deshabhimani

കണിച്ചിറ വളവിൽ വീണ്ടും അപകടം വേണം പരിഹാരം, 
ഈ അപകട വളവിന്

കണിച്ചിറവളവിൽ തിങ്കളാഴ്ച അപകടത്തിൽ പെട്ട ലോറി.
വെബ് ഡെസ്ക്

Published on Nov 04, 2026, 03:00 AM | 1 min read

മടിക്കൈ മടിക്കൈ കാലിച്ചാംപൊതി -കണിച്ചിറ വളവിൽ വീണ്ടും ലോറി മറിഞ്ഞ് അപകടം. റോഡിൽ നിന്നും തെന്നിമാറി അരികിലെ ക്രാഷ്ബാരിയറും തകർത്ത ലോറി സ്വകാര്യ വ്യക്തിയുടെ തെങ്ങിലും മരത്തിലും ഇടിച്ചുനിന്നു. ഡ്രൈവർ നീലേശ്വരം സ്വദേശി അനിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കൾ രാവിലെയാണ് അപകടം. നീലേശ്വരം ഭാഗത്തുനിന്ന് പെരിയോട്ടടുക്കത്തെ ബീവറേജസ് ഗോഡൗണിലേക്ക് ലോഡേടുക്കാൻ പോവുകയായിരുന്നു ലോറി. അപകടത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. തൊട്ടുതാഴെയാണ് കാഞ്ഞിരക്കാൽ നാരായണനും കുടുംബവും താമസിക്കുന്നത്. ലോറിനേരെ താഴേക്ക് പതിച്ചിരുന്നെങ്കിൽ വീടിന് മുകളി പതിച്ച് വൻ ദുരന്തം സംഭവിക്കുമായിരുന്നു. അപകടസമയത്ത് കുടുംബം വീടിനകത്തായിരുന്നു. കൂലോംറോഡ്, മേക്കാട്ട്, ചളക്കടവ്, കാലിച്ചാംപൊതി പ്രദേശങ്ങളിലെ ജനങ്ങൾക്ക് കണിച്ചിറപാലം വഴി ജില്ലാശുപത്രി, കാഞ്ഞങ്ങാട്, മാവുങ്കാൽ എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. നീലേശ്വരം കോൺവെന്റ്‌ ജങ്ഷൻ മുതൽ കല്യാൺറോഡിൽ അവസാനിക്കുന്ന മെക്കാഡം റോഡ് കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്കുള്ള ബൈപ്പാസ് കൂടിയാണ്. പത്തിലധികം തവണയാണ് നാരായണന്റെ വീടിനോട് ചേർന്ന് വാഹനങ്ങൾ വന്നുവീണത്. ഒരിക്കൽ പിൻഭാഗത്തെ ഷെഡിന് മുകളിലേക്ക് വീണ് ഷെഡ് തകർന്നു. അന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കുത്തനെയുള്ള വളവിൽ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതാണ് പ്രധാന കാരണം റോഡിന്റെ ഡിസൈൻ മാറ്റുന്നതിന് കഴിഞ്ഞ ഇടതുമുന്നണി സർക്കാർ കാലത്ത് നടപടികൾ ആരംഭിച്ചതാണ്. 2. 23 കോടി അനുവദിച്ചിരുന്നു. ഒരു തവണ ഡിസൈൻ തയ്യാറാക്കിയെങ്കിലും സ്ഥലമുടമകളുടെ എതിർപ്പു കാരണം നടന്നില്ല. 2025 സെപ്തംബറിൽ പുതിയപ്രപ്പോസൽ നൽകിയിട്ടുണ്ട്. ഡിസൈൻ പൂർത്തിയായാൽ മറ്റു നടപടികൾ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് പൊതുമരാമത്ത് അസി. എൻജിനീയർ സി ബിജു പറഞ്ഞു. അപകടസ്ഥലം പിഡബ്ല്യുഡിഎക്സികുട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, അസി. എൻജിനീയർ സി ബിജു, പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രകാശൻ, വൈസ് പ്രസിഡന്റ്‌ പി വി ജ്യോതി, കാഞ്ഞിരക്കാൽ പ്രഭാകരൻ എന്നിവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home